സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടും, പരക്കെയും  ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

author-image
Akshaya N K
New Update
w

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടും, പരക്കെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ശക്തമായ കാറ്റിനും സാധ്യതനിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

kerala weather updates kerala weather update kerala weather weather