സംസ്ഥാനത്ത് ഇന്ന്‌ കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .

author-image
Akshaya N K
New Update
rain

തിരുവനന്തപുരം: സംസ്ഥാനത്ത്   ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .

വ്യാഴാഴ്ച വരെ മഴ തുടരുമെമെങ്കിലും പകല്‍ സമയങ്ങളില്‍ ചൂടിനെ കൂടി കരുതിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.
 

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍  താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 22/04/2025 രാത്രി 11.30 വരെ  കടലാക്രമണത്തിന് സാധ്യതയുണ്ടെന്നന്നും ആയതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

 

kerala weather kerala weather updates weather kerala