തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഏപ്രില്‍ 25 രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ലഭിക്കുന്നുണ്ട്.ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ്സൂചന. എന്നാല്‍ പകല്‍ സമയങ്ങളില്‍ കനത്ത ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും കരുതണമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.
.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
