/kalakaumudi/media/media_files/VhJZUP2qPYxCEXdre4ep.jpg)
heat wave orange alert in palakkad
തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥ അതീവഗുരുതമാകുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പാലക്കാട് ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതുവരെ സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പും താപനില മുന്നറിയിപ്പിലും ഒന്നാം ഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ആദ്യമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹര്യമായതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം.
പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലായതിനാലും വേനൽ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നിഗമനം.