തിരുവനന്തപുരം: ക്ഷേമപെന്‍ഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അച്ചടക്കനടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 1400 പേര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപറ്റിയെന്നാണ് പുറത്തുവന്നത്. ഇവയില്‍ ഓരോവകുപ്പില്‍ നിന്നുമുള്ള പട്ടിക പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പട്ടിക എന്തുകൊണ്ട് പൂഴ്ത്തിവെക്കുന്നു, തട്ടിപ്പു നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഉയര്‍ന്നുവന്നത്. ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.ആരോഗ്യവകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. ഈ ഉദ്യോഗസ്ഥരില്‍ നിന്നും അവര്‍ അനധികൃതമായി കൈപറ്റിയിട്ടുള്ള തുക പതിനെട്ട് ശതമാനം പലിശയടക്കം തിരിച്ചുപിടിക്കണമെന്നുള്ളതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. പലിശയടക്കം പണം തിരിച്ചുപിടിക്കുന്നതിനപ്പുറം ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലെക്ക് കടക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്.
ഏറ്റവും കൂടുതലാളുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആരോഗ്യവകുപ്പില്‍ നിന്നാണ്. മറ്റ് വകുപ്പുകളുടെ പട്ടികയും പുറത്തുവരേണ്ടതുണ്ട്. നേരത്തെ മണ്ണുസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെന്‍ഷനെത്തുന്നതില്‍ സര്‍ക്കാര്‍ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 1400 പേര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപറ്റിയെന്നാണ് പുറത്തുവന്നത്
New Update