ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെട്ടിരുന്ന കേരളം ഇന്ന് തെരുവ് നായ്ക്കളുടെ നാടായി മാറി ജോസ് മാവേലി

വർദ്ധിച്ച തെരുവുനായ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ റസിഡൻസ് അസോസിയേഷനുകളുടെ  അപ്പെക്സ്  കൗൺസിൽ ന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭക്ക് മുന്നിൽ  നടന്ന പ്രതിഷേധ സംഗമം

author-image
Shyam Kopparambil
New Update
jose

തൃക്കാക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ   സംഘടിപ്പിച്ച പ്രതിഷേധ സംഗമം   ജോസ്മാവേലി ഉദ്ഘാടനം ചെയ്യുന്നു. വി.എൻ. പുരുഷോത്തമൻ, സലിം കുന്നുംപുറം, അഡ്വ. ചാർളി പോൾ, ബൈജു മാനേച്ചേരി, കെ. എം. അബ്ബാസ്,തുടങ്ങിയവർ സമീപം 

 തൃക്കാക്കര: ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെട്ടിരുന്ന കേരളം ഇന്ന് തെരുവ് നായ്ക്കളുടെ നാടായി മാറിയാതായി തെരുവുനായ വിമുക്ത ഭാരതസംഘം ചെയർമാൻ ജോസ് മാവേലി പറഞ്ഞു. വർദ്ധിച്ച തെരുവുനായ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ റസിഡൻസ് അസോസിയേഷനുകളുടെ  അപ്പെക്സ്  കൗൺസിൽ (ട്രാക്ക്)ന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭക്ക് മുന്നിൽ  നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെൽട്ടറുകളിൽ അടച്ച് മനുഷ്യ ജീവിതം സുരക്ഷിതമാക്കണമെന്ന് അദ്ദേഹം നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. ട്രാക്ക്  പ്രസിഡന്റ് സലിം കുന്നുംപുറം അധ്യക്ഷത വഹിച്ചു.സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി.  ട്രാക്ക് ഭാരവാഹികളായ പുരുഷോത്തമൻ, കെ. എം. അബ്ബാസ്, ടി.കെ. മുഹമ്മദ്, , പി. എം. വർഗീസ്,  വ്യാപാരി വ്യവസായി പ്രതിനിധി അസീസ് മൂലയിൽ, ടി.ഡി.എഫ് കൺവീനർ എം.എസ്. അനിൽകുമാർ , പരിസ്ഥിതി പ്രവർത്തകൻ പോൾ മേച്ചേരി,പി.വി ഹംസ, ടി.എം. ജമാലുദ്ദീൻ, പി.പി. അലിയാർ,സാമൂഹ്യപ്രവർത്തകൻ ബൈജു മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

 

 

kakkanad THRIKKAKARA MUNICIPALITY kakkanad news