/kalakaumudi/media/media_files/2025/02/07/GkDGHs4eDxaYZ5HFcwTe.jpg)
NATIONAL GAMES KERALA FOOTBALL Photograph: (NATIONAL GAMES KERALA FOOTBALL)
2025 ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ എസ് ഗോകുലാണ് കേരളത്തിനായി വിജയഗോൾ നേടിയത്. നീണ്ട 27 വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം സ്വർണം നേടുന്നത്. 1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസിൽ സ്വർണം നേടിയിരുന്നത്. 2022ൽ ഫൈനലിൽ എത്തിയെങ്കിലും ബംഗാളിനോട് പരാജയപ്പെട്ട് കേരളത്തിന് കിരീടം നഷ്ടമാവുകയായിരുന്നു. ഈ വർഷം സന്തോഷ് ട്രോഫി ഫൈനൽ കളിച്ച ഒരു താരത്തെയും ടീമിൽ ഉൾപ്പെടുത്താതെയാണ് കേരളം പോരാട്ടത്തിനിറങ്ങിയത്. ടൂർണമെന്റിൽ ഗ്രൂപ് ബിയിൽ ആദ്യ മത്സരത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കേരളം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡൽഹിയോട് 1-0ത്തിനു കേരളം പരാജയപ്പെടുകയായിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ സർവിസസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുകൊണ്ട് കേരളം സെമിയിലേക്ക് മുന്നേറുകയായിരുന്നു. സെമി ഫൈനലിൽ ആസാമിനെ വീഴ്ത്തിയുമാണ് കേരളം കലാശ പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.