/kalakaumudi/media/media_files/2025/07/01/image_search_1751336442219-2025-07-01-07-51-01.webp)
തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്ക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ജൂൺ 30ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ബോർഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഓരോ വർഷവും നടക്കുന്നത്. ഇടനിലക്കാരുടെ വാഗ്ദാനങ്ങളിൽ വീഴുന്ന ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയായി എന്ന് മനസ്സിലാകുമ്പോഴേക്കും ഇടനിലക്കാർ മറ്റ് ജില്ലകളിലേക്ക് കടന്നിട്ടുണ്ടാവും.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ ആകുന്നതോടെ തട്ടിപ്പിന് അറുതി വരുത്താൻ കഴിയുമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
