/kalakaumudi/media/media_files/2025/11/01/kerala-piravi-2025-11-01-07-05-07.jpg)
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് 69 ാം പിറന്നാള്‍. കേരളപ്പിറവി ദിവസം ലോകമെമ്പാടുമുള്ള മലയാളികള്‍ വിപുലമായി ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമണിഞ്ഞും, ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചും, വിവിധ തരം ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തിയും ഈ ദിവസം ആഘോഷിക്കാറുണ്ട്.
കേരളപ്പിറവി ദിനത്തില്‍ ലോകത്ത് എവിടെയും താമസിക്കുന്ന മലയാളികള്‍ പരസ്പരം ആശംസകള്‍ അറിയിക്കാറുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നതില്‍ ഓരോ മലയാളിയും എന്നും അഭിമാനിക്കുണ്ട്. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും എന്നും ആളുകള്‍ മുറുകി പിടിക്കാറുമുണ്ട്, ഈ കാര്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ്.
മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങള്‍ ഒരുമിച്ച് രൂപംകൊണ്ടതാണ് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകള്‍, 20 ലോകസഭാ മണ്ഡലങ്ങള്‍ 140 നിയമസഭാ മണ്ഡലങ്ങള്‍ എന്നിവ ഉണ്ട്. എന്നാല്‍ 1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു.
1956 നു മുന്‍പ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളില്‍ തിരുവിതാംകൂര്‍, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗത്തിനെ മലബാര്‍ എന്നും തിരിച്ചു.
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും, ഭാഷയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ രൂപീകരിക്കണം എന്ന ആവശ്യം ഉയര്‍ന്നു വന്നു. തുടര്‍ന്ന് 1949 ജൂലൈ 1 ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുവിതാംകൂര്‍ കൊച്ചി രൂപീകരിച്ചു.
1956 നവംബര്‍ 1 ന് സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം, മലബാറും ദക്ഷിണ കാനറയിലെ കാസര്‍കോഡ് തിരുവിതാംകൂര്‍ കൊച്ചിയുമായി ലയിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപികരിച്ചു.
എല്ലാ വര്‍ഷവും നവംബര്‍ ഒന്നാം തിയതി മലയാളികള്‍ വലിയ ആഘോഷത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പിറവി എന്നതില്‍ അപ്പുറം. ഇത് കേരളത്തിന്റെ സംസ്‌കാരം, ഭാഷ , മൂല്യങ്ങള്‍, പൈതൃകം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമം എന്നിവയില്‍ കേരളം എന്നും മുന്നിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
