/kalakaumudi/media/media_files/2025/12/24/keralammmm-2025-12-24-13-24-54.jpg)
ന്യൂഡൽഹി: ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മൂന്നരമടങ്ങോളം വളർന്നുവെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2011-12 ൽ കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനം 3.64 ലക്ഷം കോടി രൂപയായിരുന്നത് 2024-25 ൽ 12.49 ലക്ഷം കോടി രൂപയായി.
ഉൽപന്നങ്ങളും സേവനങ്ങളുമടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി കഴിഞ്ഞവർഷം ഇതേ കാലയളവിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ചനിരക്ക്.
സംസ്ഥാനത്തിന്റെ കുതിപ്പും കിതപ്പും ഇതിൽ നിന്നറിയാം. കോവിഡ് ബാധിച്ച 2020-21 ൽ മാത്രമാണ് 14 വർഷത്തിനിടെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവുണ്ടായത്.
2019-20 ൽ 8.31 ലക്ഷം കോടി രൂപയായിരുന്നത് 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാൽ തൊട്ടടുത്ത വർഷം ഇത് 9.24 ലക്ഷം കോടിയായി ഉയർന്നു.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡിനെയും കേരളം അതിജീവിച്ചെന്നു വ്യക്തമാക്കുന്നതാണ് കണക്കുകൾ.
2011-12 ൽ 3.64 ലക്ഷം കോടിയായിരുന്ന സമ്പദ് വ്യവസ്ഥ 2016-17 ൽ 6.36 ലക്ഷം കോടിയായി. ഇത് 2024-25 ൽ വീണ്ടും ഇരട്ടിയോളം വളർന്ന് 12.49 ലക്ഷം കോടിയായി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
