ബിന്ദുവിന്റെ മരണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം

author-image
Biju
New Update
highcourt of kerala

കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിലും ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലിലും കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

പൊതുവേ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് വ്യാപക ആക്ഷേപമാണ് ഉയരുന്നത്. 
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി തയാറാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ജിക്കല്‍ ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും എന്നു വരുമെന്ന കാത്തിരിപ്പിലാണ് ജനം. മാസ്റ്റര്‍പ്ലാന്‍ പദ്ധതിക്കായി പഴയ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കി ഇപ്പോള്‍ പാര്‍ക്കിങ് ഏരിയയായി ഉപയോഗിക്കുകയാണ്. ഇതിനു പകരമായാണ് സര്‍ജിക്കല്‍ ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും വരുമെന്ന് അറിയിച്ചിരുന്നത്. മള്‍ട്ടി സ്‌പെഷല്‍റ്റി ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷല്‍റ്റി ബ്ലോക്ക് തുടങ്ങിയവയും പ്രാഥമികഘട്ടം കഴിഞ്ഞ് മുന്നോട്ടു പോയില്ല. 

സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് നിലച്ചതോടെ ആശുപത്രിയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ച മട്ടാണ്. ഏകദേശം 250 കിടക്കകളോടെയാണ് സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതു വരുന്നതോടെ ആശുപത്രിയിലെ കിടക്കകളുടെ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ക്ക് കൂട്ടായി ഉള്ളത് പാറ്റയും മൂട്ടയും എലിയുമാണ്. ഇവയുടെ ശല്യം ഒഴിവാക്കാനായി ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മുട്ടയും പാലും ബ്രഡും അധികൃതര്‍ നിര്‍ത്തലാക്കിയിട്ടും പാറ്റ, മൂട്ട, എലി ശല്യത്തിനു കുറവില്ല. ആശുപത്രിയില്‍ പലയിടങ്ങളിലായുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യാത്തതാണ് ഇവയുടെ ശല്യം തുടരാന്‍ കാരണം. ഈ അടുത്തായി പ്ലാസ്റ്റിക് നിരോധനവും നടപ്പിലാക്കി. എന്നിട്ടും വാര്‍ഡുകളിലെ മുട്ട, പാറ്റ ശല്യത്തിന് അന്ത്യമില്ല. ഇവയുടെ ഉപദ്രവം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുന്‍പ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

highcourt of kerala