മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പലസ്തീന്‍ അംബാസഡര്‍

യുഎസ് പിന്തുണയോടെ എല്ലാ രാജ്യാന്തര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം.

author-image
Biju
New Update
pale

തിരുവനന്തപുരം: കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറായ അബ്ദുല്ല അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി പലസ്തീനോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചത്. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീന്‍ അംബാസഡറോട് പറഞ്ഞു. 

യുഎസ് പിന്തുണയോടെ എല്ലാ രാജ്യാന്തര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിന് അനുസൃതമായി കിഴക്കന്‍ ജറുസലം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസംഘടനയും രാജ്യാന്തര  സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രയേലി അധിനിവേശവും പലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസഡര്‍ വിശദീകരിച്ചു.  ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടു നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

cheif minister pinarayi vijayan