/kalakaumudi/media/media_files/2025/06/01/tTBOKhH7Dfgq4BUhv3ie.jpg)
കോഴിക്കോട് : വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ ഇന്നലെ രാത്രിയുണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തിന് പിന്നാലെ സിപിഎം ഹര്‍ത്താല്‍.
പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെഎം ഹരിദാസന്‍, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വായനശാലയുടെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. ആക്രമിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.