/kalakaumudi/media/media_files/2025/07/07/nidhi-baby-2025-07-07-11-37-53.png)
എറണാകുളം : സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ തിരികെ നാട്ടിലെത്തിക്കും.ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസില്‍ എറണാകുളം എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിധിയുമായി ജില്ലാ ശിശു സംരക്ഷണ സമിതി അംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്ക് സാമ്പതികമില്ലാത്തതിനാല്‍ ജാര്‍ഖണ്ഡ് ശിശു ക്ഷേമ സമിതിക്ക് കൈമാറും.ജാര്‍ഖണ്ഡ് സിഡബ്ല്യുസി ആയിരിക്കും കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറുന്ന കാര്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ അഭിപ്രായം തേടിയിരുന്നു.എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയെ നോക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.ഒരിക്കല്‍ കുട്ടിയെ ഉപേക്ഷിച്ചു പോയതിനാല്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസര്‍ കെ.എസ്.സിനിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടത്.പശ്ചിമ ബംഗാള്‍ സിഡബ്ല്യുസിക്ക് കൈമാറാനുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ട്.
കോട്ടയത്തെ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് ദമ്പതികള്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനിടയില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു.പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങി.കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 'നിധി ' എന്ന പേരു നല്‍കി.
ആശുപത്രി ബില്ലടയ്ക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലാത്തതിനാല്‍ നാട്ടിലേക്കു പോയെന്നും, കുഞ്ഞ് ജീവനോടെയില്ല എന്നാണ് കരുതിയെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.കുഞ്ഞ് ജീവനോടെയുണ്ടെന്ന് അറിഞ്ഞതോടെ ഇവര്‍ കേരളത്തില്‍ തിരികെ എത്തി കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.