ബഹിരാകാശമേഖലയിലെ മുന്നേറ്റത്തിന് കെസ്‌പേസ് ധാരണാപത്രം ഒപ്പിട്ടു

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ എടിഎൽ സഹായം നൽകും. സംയുക്ത സംരംഭങ്ങൾ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, വ്യവസായ കൂട്ടായ്മകൾ എന്നിവയിലൂടെ സഹകരണത്തിനുള്ള വഴികൾ ഇരുകക്ഷികളും തേടും.

author-image
Prana
New Update
space docking

കേരളത്തിനുള്ളിൽ ബഹിരാകാശ സാങ്കേതികവിദ്യപ്രതിരോധം തുടങ്ങി മറ്റു അനുബന്ധ മേഖലകളിലും വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്‌പേസ്പാർക്കും (കെസ്‌പേസ്) അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും (എടിഎൽ) ധാരണയായി. സ്‌പേസ്പാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജി ലെവിനും എടിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  ഡോ. സുബ്ബറാവോ പാവുലുരിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദേശീയ-അന്തർദേശീയ ബഹിരാകാശ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ  സഹകരണം വഴിത്തിരിവാകും. കെസ്പേസിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾഉപദേശക പിന്തുണഅടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ എടിഎൽ സഹായം നൽകും. സംയുക്ത സംരംഭങ്ങൾസ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾസ്വ്യവസായ കൂട്ടായ്മകൾ എന്നിവയിലൂടെ സഹകരണത്തിനുള്ള വഴികൾ ഇരുകക്ഷികളും തേടും.

space