പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ കീഹോൾ ശസ്ത്രക്രിയയ്ക്കുള്ളഉപകരണം പ്രവർത്തനരഹിതം

പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ കീഹോൾ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം പ്രവർത്തനരഹിതം. ഉപകരണം അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനസജ്ജമാക്കാൻ 40,000 രൂപയാണ്.

author-image
Asha Nair
New Update
perooo

തിരുവനന്തപുരം: പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ കീഹോൾ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം പ്രവർത്തനരഹിതം.

മാസങ്ങളായി ഉപകരണം പ്രവർത്തിക്കാതെ വന്നതോടെ കീഹോൾ ശസ്ത്രക്രിയകൾ മുടങ്ങി. ജില്ലയിൽ ഇഎസ്‌ഐയ്ക്ക് കീഴിലുള്ള രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയിലെ ഉപകരണമാണ് മാസങ്ങളായി കേടായി കിടക്കുന്നത്.

അറ്റക്കുറ്റപണി നടത്താൻ ഫണ്ട് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.

 ഉപകരണം അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനസജ്ജമാക്കാൻ 40,000 രൂപയാണ്.

 ഇതിനായി ആശുപത്രി അധികൃതർ സർക്കാരിനെ സമീപിച്ചിട്ടും തുക അനുവദിച്ചില്ല. 20 ൽ അധികം പേരാണ് ഉപകരണം കേടായത്കാരണം കീഹോൾ ശസ്ത്രക്രിയയ്ക്കായി ഊഴം കാത്തിരിക്കുന്നത്.

ഉപകരണം സർവീസ് ചെയ്ത് പ്രവർത്തനം ആരംഭിച്ചാൽ പ്രശ്‌ന പരിഹാരമാകും. സർക്കാരും ആരോഗ്യവകുപ്പും അതിന് തയ്യാറാകാത്തതിൽ കനത്ത പ്രതിഷേധത്തിലാണ് ഇഎസ്‌ഐ പരിരക്ഷയുള്ള രോഗികൾ.