കെ.ജി.കെ.എ കളക്ടറേറ്റ് ധർണ

സർക്കാരിന്റെ നിരന്തര അവഗണനയ്ക്കും അവകാശനിഷേധങ്ങൾക്കുമെതിരെ കളരി പണിക്കർ ഗണക കണിശ ഐക്യവേദിയുടെ ( കെ.ജി.കെ.എ) ആഭിമുഖ്യത്തിൽ കളക്ടറേറ്റ് ധർണ

author-image
Shyam Kopparambil
New Update
sd

തൃക്കാക്കര : സർക്കാരിന്റെ നിരന്തര അവഗണനയ്ക്കും അവകാശനിഷേധങ്ങൾക്കുമെതിരെ കളരി പണിക്കർ ഗണക കണിശ ഐക്യവേദിയുടെ ( കെ.ജി.കെ.എ) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ നേതൃത്വത്തിൽ മദ്ധ്യമേഖല സമരസമിതി കാക്കനാട് കളക്ടറേറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.ജി.കെ.എ ചെയർമാൻ കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി. കരുണദാസ്, ലാൽ കടയിരുപ്പ്, കെ. ജി. പ്രഭാകരൻ, കെ.സി.എസ്. രാമു പണിക്കർ, ബാലൻ മാസ്റ്റർ, പ്രദീപ് പണിക്കർ, എ.കെ.വിദ്യാധരപണിക്കർ, രാധ കോട്ടപ്പടി തുടങ്ങിയവർ സംസാരിച്ചു.

kakkanad kakkanad news