/kalakaumudi/media/media_files/2026/02/25/kgo-2026-02-25-21-22-56.jpg)
കൊച്ചി : നവകേരള മുന്നേറ്റത്തിനായി ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കുവാൻ ജീവനക്കാരെല്ലാം അണിചേരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം സിവിൽ സ്റ്റേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ശ്രീഹരി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ധന്യ അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി വി.ആർ.ഷിബു, ഏരിയാ ട്രഷറർ വി.എൻ.ഷീബ, കെ.കെ.ബിനു, ഡി.അനുപ്, കെ.ജി.ത്യാഗി, കെ.എ.ബിന്ദു, ടി.എ.ഷിജാദ്, ഡോ.കെ.ഇ.അമീർ അലി എന്നിവർ സംസാരിച്ചു. സിവിൽ സ്റ്റേഷൻ ഏരിയാ ഭാരവാഹികളായി വി.എൻ.ഷീബ (പ്രസിഡന്റ്), പി.പി.ബാബു, മിനിചന്ദ്രൻ (വൈ.പ്രസിഡന്റുമാർ), കെ.ധന്യ(സെക്രട്ടറി), അജീഷ് ജോസ്, പി.കെ.ഷാരിഷ് (ജോയിന്റ് സെക്രട്ടറിമാർ), എൻ.ബെൻസി (ട്രഷറർ), കെ.രേഖ(വനിത കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
