/kalakaumudi/media/media_files/2025/08/11/whatsapp-s-2025-08-11-16-32-13.jpeg)
തൃക്കാക്കര: വിലക്കയറ്റത്തിനെതിരെ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി സമരവുമായി കെ.എച്ച്.ആർ.എ.കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റിന്റെ നേത്യത്വത്തിൽ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി സമരവും കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രറി കെ. ടി. റഹിം മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുശീല, ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു പി ഡേവിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു അളകാപുരി, സംസ്ഥാനകമ്മിറ്റി അംഗം കെ. യു. നാസർ, യൂണിറ്റ് രക്ഷാധികാരി ജലാലുദ്ദീൻകുഞ്ഞ്, യൂണിറ്റ് സെക്രട്ടറി യൂസഫ്, യൂണിറ്റ് ട്രഷറർ ബിജോയ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ഞങ്ങൾക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യവുമായി തേങ്ങ, വെളിച്ചെണ്ണ, ബിരിയാണി അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മാലിന്യസംസ്‌കരണത്തിന് പൊതുസംവിധാനം, അനധിക്യത വഴിയോടകച്ചവടക്കാരെ നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുപ്രതിഷേധം.