കെ.എച്ച്.ആർ.എ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

author-image
Shyam
New Update
rajesh

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. എം.എൽ.എ.മാരായ ടി. ജെ. വിനോദ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സംബന്ധിക്കും.

ചടങ്ങിൽ വ്യാപാര ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും, ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ തുടർച്ചയായി രണ്ടാംതവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായവകുപ്പ് മന്ത്രിയെയും ആദരിക്കും. വനിതാവിംഗ് രൂപീകരണ പ്രഖ്യാപനം, പ്രതിനിധി സമ്മേളനം, സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.

KHRA