എറണാകുളത്ത് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

author-image
Anagha Rajeev
Updated On
New Update
d

എറണാകുളം: പിറവത്ത് ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. അക്രമിയുടെ പിടിയില്‍ നിന്നും പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഒരാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പെൺകുട്ടി പ്രദേശത്തെ നാട്ടുകാരോട് കാര്യങ്ങൾ പറയുകയായിരുന്നു. ചെക്ക് ഷർട്ടും കാവി മുണ്ടുമായിരുന്നു പ്രതി ധരിച്ചിരുന്നത്. ഇയാൾക്ക് താടി ഉണ്ടായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഇതുവരെ ലഭിച്ചത്.

kidnaping Child kidnapping