/kalakaumudi/media/media_files/2025/02/03/D9A2JzTPMp8JqNujCJxA.jpg)
Rep.Img
തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിര്‍മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കം. 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് ടോള്‍ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു.
വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാറിന്റെ നീക്കം. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊടെ സര്‍ക്കാരിന് തിരിച്ചടിയായത്. തുടര്‍ന്നാണ് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇപ്പോള്‍ ദേശീയ ഹൈവേ അതോറിറ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോള്‍ പിരിക്കാനൊരുങ്ങുന്നത്. തദ്ദേശവാസികളെ ടോളില്‍ നിന്ന് ഒഴിവാക്കും. ടോള്‍ പിരിക്കാനായി നിയമനിര്‍മ്മാണത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് .
ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഫ്ബി അധികൃതര്‍ പറഞ്ഞു. ഇന്ധന സെസും മോട്ടര്‍ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോള്‍ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിര്‍ത്ത സിപിഎം നിലപാട് മാറ്റിയതിനാല്‍ നയപ്രശ്നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം.