/kalakaumudi/media/media_files/2026/02/19/nalanchira-2026-02-19-08-38-09.jpeg)
കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച 'ഫാക്ട്' (FACT) ക്യാമ്പയിനില്‍ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള. ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗോപിനാഥ മേനോന്‍, നഴ്സിംഗ് വിഭാഗം ജനറല്‍ മാനേജര്‍ ബീന സി.എ, കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് സി.എസ്.ആര്‍ സി.ഇ.ഒ രശ്മി അയിഷ, എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ ആന്‍ഡ് ഫാര്‍മസി സര്‍വീസസ് ഡയറക്ടര്‍ ഡോ. പി.എം സുഹറ, സീനിയര്‍ മാനേജര്‍ സമീര്‍ സഹദുള്ള, ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സുബിന സാലി, കിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ. സൂസന്‍ ജോസ് എന്നിവര്‍ സമീപം.
തിരുവനന്തപുരം: ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്റ് ക്യാന്‍സര്‍ ടുഗെതര്‍' (ഫാക്ട്) എന്ന പേരില്‍ കിംസ്ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആര്‍) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ നാലാഞ്ചിറ സര്‍വോദയ വിദ്യാലയ (ICSE) 50,000 രൂപയും, മൂന്നാം സ്ഥാനം നേടിയ കല്ലയം ലെക്കോള്‍ ചെമ്പക സിറീന്‍ വാലി 25,000 രൂപയും സമ്മാനമായി നേടി. പങ്കെടുത്ത മറ്റ് സ്‌കൂളുകള്‍ക്ക് 5,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു. തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ക്യാന്‍സറിനെതിരെ സമൂഹത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. അതോടൊപ്പം, ക്യാന്‍സര്‍ രോഗികള്‍ക്ക് കിംസ്ഹെല്‍ത്തിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി 'കെയര്‍ കണക്ട്' എന്നൊരു മൊബൈല്‍ ആപ്പും വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചു. ഒരു ടാപ്പിലൂടെ സഹായമെത്തിക്കാന്‍ ഈ ആപ്പ് ഉപകരിക്കും.
ക്യാന്‍സറിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ആശുപത്രികളിലല്ല, മറിച്ച് ക്ലാസ് മുറികളിലും, നമ്മുടെ തീരുമാനങ്ങളിലും, ദോഷകരമായവ ഉപേക്ഷിച്ച് ആരോഗ്യം തിരഞ്ഞെടുക്കുന്ന യുവമനസ്സുകളിലുമാണ് എന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് സി.എസ്.ആര്‍ സി.ഇ.ഒ രശ്മി അയിഷ, എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ ആന്‍ഡ് ഫാര്‍മസി സര്‍വീസസ് ഡയറക്ടര്‍ ഡോ. പി.എം സുഹറ, ഇന്റേണല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗോപിനാഥ മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
