/kalakaumudi/media/media_files/2025/07/02/vismaya-case-bail-2025-07-02-11-56-36.png)
ഡല്‍ഹി : വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി.ഹൈക്കോടതി അപ്പീലില്‍ തീരുമാനം എടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്.കിരണ്‍ കുമാറിനായി അഭിഭാഷകന്‍ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.വിസ്മയയുടെ ആത്മഹത്യയിയില്‍ നേരിട്ടു ബന്ധപ്പിക്കാനുളള തെളിവുകള്‍ ഇല്ലെന്നാണ് പ്രതിയുടെ വാദം.ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ 2021 ജൂണില്‍ ഭര്‍ത്താവായ പ്രതിയുടെ വീട്ടില്‍ തൂങ്ങിമരിച്ചത്.