കെ.ഐ.ആര്‍.എഫ് : രാജഗിരിക്ക് സുവര്‍ണ നേട്ടം

അക്കാദമിക മികവ്, ഗവേഷണ നവീകരണം, സാമൂഹിക ഉത്തരവാദിത്തം, സമഗ്രമായ വളര്‍ച്ച എന്നിവയോടുള്ള തങ്ങളുടെ സുസ്ഥിരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ആര്‍.സി.എസ്.എസ്സിന്റെ കെ.ഐ.ആര്‍.എഫ് റാങ്കിങ് നേട്ടമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സാജു എം.ഡി സി.എം.ഐ പറഞ്ഞു.

author-image
Shyam
New Update
WhatsApp Image 2026-03-03 at 3.04.42 PM

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്)

കൊച്ചി : 2025ലെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ.ഐ.ആര്‍.എഫ്) കോളേജ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്). 2025ലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) ദേശീയതലത്തില്‍ ആര്‍.സി.എസ്.എസ് 12-ാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ചതും നൂതനവുമായ അധ്യാപന - പഠന പ്രകിയ, വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും പേറ്റന്റുകളും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ ഫലങ്ങള്‍, ഉയര്‍ന്ന ശമ്പള പാക്കേജുകളുള്ള പ്രശസ്ത കമ്പനികളില്‍ 90 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരം ഒരുക്കിയ മികച്ച പ്ലേസ്മെന്റ് റെക്കോര്‍ഡ് എന്നിവയാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് കാരണം. കാമ്പസിനുള്ളില്‍ ഇന്‍കുബേഷന്‍ പിന്തുണയുള്ള സ്ഥാപനത്തിന്റെ സംരംഭകത്വ ആവാസവ്യവസ്ഥ, വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക വൈവിധ്യം, അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന ശക്തമായ സാമൂഹിക പ്രതിബദ്ധത, ഹരിത സാങ്കേതികവിദ്യയും സുസ്ഥിരതാ രീതികളും സ്വീകരിക്കല്‍ തുടങ്ങിയവയാണ് രാജഗിരിയുടെ വിജയ പാത നിര്‍ണയിച്ചത്.

അക്കാദമിക മികവ്, ഗവേഷണ നവീകരണം, സാമൂഹിക ഉത്തരവാദിത്തം, സമഗ്രമായ വളര്‍ച്ച എന്നിവയോടുള്ള തങ്ങളുടെ സുസ്ഥിരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ആര്‍.സി.എസ്.എസ്സിന്റെ കെ.ഐ.ആര്‍.എഫ് റാങ്കിങ് നേട്ടമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. സാജു എം.ഡി സി.എം.ഐ പറഞ്ഞു. അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ്, സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്നും, ഈ നേട്ടം രാജഗിരി കൂട്ടായ്മയ്ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

rajagiri college