സ്ത്രീവിരുദ്ധ പ്രസ്താവന: ആര്‍എംപി നേതാവിനെ തള്ളി കെ കെ രമ, പറയാന്‍ പാടില്ലാത്ത പരാമര്‍ശം

വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത

author-image
Rajesh T L
New Update
kk rama
Listen to this article
0.75x 1x 1.5x
00:00 / 00:00

വടകര: ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്ന് യെ തള്ളി കെ.കെ.രമ. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. 

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ ഉയര്‍ന്ന അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അശ്ലീല പരാമര്‍ശം. സംഭവം വിവാദമായതോടെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചു. 

ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണ് പരാതിയെന്നും ആരെങ്കിലും ഉണ്ടാക്കുമോ അതെന്നും ഹരിഹരന്‍ ചോദിച്ചു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാമെന്നും ഒരു നടിയെ പരാമര്‍ശിച്ചുകൊണ്ട് ഹരിഹരന്‍ പറഞ്ഞു. ഇതാണ് വിവാദമായത്. 

സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഹരിഹരന്‍ തന്റെ ഫെയ്സ്ബുക് പേജില്‍ ഖേദം പ്രകടിപ്പിച്ചു. 

 

kerala politics cpm kerala KK Rema rmp