/kalakaumudi/media/media_files/tL3v2pniOKykf84SNSgd.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാമെന്നു സിപിഎം നേതാവ് കെ.കെ.ശൈലജ. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ശൈലജ.
കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാന്‍ താന്‍ ആളല്ല. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ തയാറാകണം. ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണം.
മള്‍ട്ടി നാഷനല്‍ കോര്‍പറേറ്റുകള്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുത്താല്‍ സമ്പന്നര്‍ക്കു മാത്രം ചികിത്സ ലഭിക്കുന്ന സാഹചര്യം വരും. അത് വലിയ ആപത്താണ്. ആക്രമണകാരികളായ തെരുവ് നായ്കളെ കൊല്ലാന്‍ പട്ടി സ്‌നേഹികളായ ചിലര്‍ സമ്മതിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
