/kalakaumudi/media/media_files/2025/11/15/whatsapp-imag-2025-11-15-20-49-18.jpeg)
കൊച്ചി: കരാത്തെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ ആറാമത് സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ് എറണാകുളം രാജീവ് ഗാന്ധി റീജിയണൽ സ്പോർട്ട്സ് സെൻ്ററിൽ കെകെഎ പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ ഉദ്‌ഘാടനം ചെയ്തു. പ്രസാദ് ജോൺ മാംബ്ര അദ്ധ്യക്ഷത വഹിച്ചു. എസ് അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
ഡബ്യുകെഎഫ് റഫറി ഷാജി എസ് കൊട്ടാരം, കെകെഎ ജനറൽ സെക്രട്ടറി കെ.കെ അരവിന്ദാക്ഷൻ, പ്രേംകുമാർ, എം എ ജോഷി, എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നും യോഗ്യത നേടിയ രണ്ടായിരത്തോളം മത്സരാർത്ഥികൾ കത്തെ, ടീം കത്തെ, കുമിത്തെ മത്സരങ്ങളിലായ് മത്സരിക്കുന്നത്. 14 വയസിന് താഴെയുള്ളവരുടെ മത്സരങ്ങൾ ഞായറാഴ്ച നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
