ന്യൂ മാഹി ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിചാരണ തുടങ്ങും

വിചാരണയ്ക്ക് ഹാജരാകാന്‍, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയില്‍ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. വിജിത്ത്, ഷിനോജ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ 2010 മെയ് 28ന് ന്യൂ മാഹിയില്‍ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു.

author-image
Biju
New Update
iji

kodi suni Photograph: (kodi suni)

കണ്ണൂര്‍: കണ്ണൂര്‍ ന്യൂ മാഹിയില്‍ 2010ല്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. 

ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസില്‍ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. 

വിചാരണയ്ക്ക് ഹാജരാകാന്‍, കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന പരോള്‍ വ്യവസ്ഥയില്‍ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. വിജിത്ത്, ഷിനോജ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ 2010 മെയ് 28ന് ന്യൂ മാഹിയില്‍ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. 

കോടതിയില്‍ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. 

kodi suni