'രൂക്ഷമായ സൈബര്‍ അധിക്ഷേപം നടക്കുന്നു, കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്': അഡ്വക്കേറ്റ് ടി ബി മിനി

വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി

author-image
Biju
New Update
tb binu

കൊച്ചി: തനിക്കെതിരെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍. എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസം എട്ടാംപ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച ശേഷം മനസ്സിലാക്കും. തെളിവുകളുടെ അപാകത പരിശോധിക്കും. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം 20 വര്‍ഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കഴിയില്ല. വിധിന്യായം പരിശോധിച്ച് മേല്‍ നടപടി സ്വീകരിക്കും. പ്രോസിക്യൂഷന് പിന്തുണ നല്‍കിയ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും നന്ദിയറിയിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍, വിധിന്യായം കാണാതെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. എന്നാല്‍ പ്രതികള്‍ ഏഴര വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി പകര്‍പ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.

ഒന്നാം പ്രതിയായ പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. വിചാരണയില്‍ സുനിയെ കുടുക്കിയത് മെമ്മറി കാര്‍ഡാണ്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് കേസില്‍ പ്രധാന തെളിവായതും. നടിയുടേത് മാത്രമല്ലാതെ മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നു. പള്‍സര്‍ സുനിയുമായി അടുപ്പമുളള സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ രഹസ്യഫോള്‍ഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. 'ഡിയര്‍' എന്ന പേരിലായിരുന്നു മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങളുളള ഫോള്‍ഡര്‍ ഉണ്ടായിരുന്നത്. ഭമൈ' എന്ന ഫോള്‍ഡറിലായിരുന്നു നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കായ ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.