/kalakaumudi/media/media_files/2025/11/25/dileep-pulsar-2025-11-25-15-02-20.jpg)
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
കേസിലെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. എന്നാല്‍ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ എന്നിവര്‍ 13 വര്‍ഷവും മൂന്നാംപ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് എന്നിവര്‍ക്ക് 16 വര്‍ഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവര്‍ക്ക് 18 വര്‍ഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക.
പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരി?ഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസില്‍ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആര്‍ക്കുമില്ല. ആറ് പ്രതികളെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആയിരിക്കും. വിധി കേട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ജഡ്ജി വാദം കേള്‍ക്കുന്ന സമയത്തും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാര്‍ട്ടിന്‍ കോടതിയില്‍ സംസാരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
