/kalakaumudi/media/media_files/2025/04/05/a5QqTFUtvQnGyCk2Gffa.png)
കൊച്ചി: എറണാകുളം കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പ് കേസിൽ ജാമ്യത്തിനലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി.ദിൽഷൻ ബോസ് (32),മനു എം നായർ (38) എന്നിവരെയാണ് എറണാകുളം നോർത്ത് സി.ഐ ജിജിൻ ജോസഫ്,എസ്.ഐ റെജി പി.പി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 2024 ഫെബ്രുവരി പുലര്‍ച്ചെ 12-മണിക്കായിരുന്നു ആക്രമണം നടന്നത്. പ്രതികളുടെ ആക്രമണത്തിൽ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജരെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.തുടർന്ന് പിടിയിലായ പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു