കൊച്ചിയില്‍ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയ്ക്ക് തുടക്കമായി

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിവിധ ലോകരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്തവയുമായ വിവിധ തരം ബോട്ടുകള്‍, സോളാര്‍ ബോട്ടുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ആളില്ലാതെ പ്രവര്‍ത്തിക്കുന്ന പായല്‍ നിര്‍മാര്‍ജന ബോട്ടുകള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണം.

author-image
Biju
New Update
jhg

Kochi Boat and Marine Show

കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. 

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന്‍ ഡിഐജി എന്‍ രവി, നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജിഎം മെറ്റീരിയല്‍സ് ശിവകുമാര്‍ എ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിവിധ ലോകരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്തവയുമായ വിവിധ തരം ബോട്ടുകള്‍, സോളാര്‍ ബോട്ടുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ആളില്ലാതെ പ്രവര്‍ത്തിക്കുന്ന പായല്‍ നിര്‍മാര്‍ജന ബോട്ടുകള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണം. 

അലൂമിനിയം, എച്ച്ഡിപിഇ, ഫൈബര്‍ ഗ്ലാസ്, തടി തുടങ്ങിയവയില്‍ നിര്‍മിച്ച ജലയാനങ്ങളുടെ വ്യത്യസ്ത നിര തന്നെ പ്രദര്‍ശത്തിനുണ്ട്. പൂണെ ആസ്ഥാനമായുള്ള വെയ്ചായ് ഇന്ത്യ അവരുടെ രണ്ട്് പ്രസിദ്ധ ഉല്‍പ്പന്നങ്ങളാ ഡബ്ല്യുപിഎസ് മറൈന്‍ എന്‍ജിന്‍, 82.5 കെവിഎ മറൈന്‍ ഡീസല്‍ ജനറേറ്റര്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റഗറോണ്‍ മറൈനാണ് അലൂമിനിയം നിര്‍മിത ബോട്ടുകള്‍ അവതരിപ്പിക്കുന്നത്. 

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാബൈക്ക്, അക്വാകാര്‍ എന്നീ ഉല്‍പ്പന്നങ്ങളും കമ്പനിയുടേതായുണ്ട്. കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ടിന്റെ സോളാര്‍ ബോട്ടുകളുടെ സ്റ്റാളും സന്ദര്‍ശകശ്രദ്ധ ആകര്‍ഷിക്കുന്നു. 

കേരള സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കേരളാ മാരിടൈം ബോര്‍ഡ്, സിഫ്റ്റ്, ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ട്. 

ഇതിനു പുറമെ ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐബിഎംസിന്റെ ഭാഗമാണ്.