/kalakaumudi/media/media_files/2025/11/28/whatsapp-image-2025-11-28-17-29-39.jpeg)
തൃക്കാക്കര : മാജിക് ബ്രിക്‌സ് എന്ന റെന്റൽ ആപ്ലിക്കേഷനിൽ വീട് വാടകക്ക് നൽകാൻ പരസ്യം നൽകിയിരുന്ന കൊച്ചി സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി വിക്രം സർധന (29 ) യെ രാജസ്ഥാനിലെ മനോഹർപൂരിൽ നിന്നും പിടികൂടി കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ്. ആയുധ കടത്തു ഉൾപ്പെടെ ആറോളം കേസിലെ പ്രതിയാണ് വിക്രം സർധന. പ്രതിയുടെ ക്രിമിനൽ സ്വഭാവം മനസ്സിലാക്കിയത് കൊണ്ട് മഹർപ്പൂർ പോലീസ് സ്റ്റേഷനിലെയും, രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ടീമും കൂടി സഹകരിച്ചാണ് അർദ്ധ രാത്രിയോട് അടുത്ത സമയം പ്രതി താമസിച്ച രാജ്സ്ഥാനിലെ മനോഹർപൂർ എന്ന ഗ്രാമത്തിലെ വീട് വളഞ്ഞു അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ എത്തിച്ച പ്രതിയെ പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റു ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ സുൽഫിക്കാർ ന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ഷമീർ ഖാൻ, എ.എസ്.ഐ ശ്യാം, സീനിയർസി.പി.ഓമാരായആർ.അരുൺ , നിഖിൽ ജോർജ്, അജിത് രാജ്, സി.പി.ഒമാരായ ആൽഫിറ്റ് ആൻഡ്രൂസ്, ശറഫുദ്ധീൻ പി എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പതിനൊന്നു ദിവസം നീണ്ടു നിന്ന ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
