കെട്ടിട പെർമിറ്റിന് കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

author-image
Shyam
New Update
crime

കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്. കൊച്ചി കോർപ്പറേഷനിലെ വിവിധ സോണൽ ഓഫീസുകളിൽ കൈക്കൂലി വ്യാപകമാണെന്ന പരാതിയെ തുടർന്ന് വിജിലൻസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ സ്വദേശിനിയായ സ്വപ്ന, കൊച്ചി കോർപ്പറേഷന്‍റെ വൈറ്റില സോണൽ ഓഫീസിലാണ് ബിൽഡിങ് ഇൻസ്പെക്ടറാണ്. 

kochi corporation Crime