/kalakaumudi/media/media_files/2025/01/22/MUxbrWNd3yNemdITT0Cq.jpg)
Thwayeeb
കൊച്ചി: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ മകന്റെ ജീവിത്തോടുള്ള ആഗ്രഹം നിറവേറ്റാന്‍ പിതാവ് കരള്‍ പകുത്ത് നല്‍കിയിട്ടും ത്വയ്യിബ് കെ നസീര്‍ എന്ന ചെറുപ്പകാകരന് പിടിച്ചുനില്‍ക്കാനായില്ല.
കലൂര്‍ ദേശാഭിമാനി റോഡില്‍ കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് പിതാവിന് പിന്നാലെ വിടപറഞ്ഞത്. ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് നസീര്‍ മരണപ്പെട്ടത്. മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മകനും വിടപറഞ്ഞിരിക്കുന്നത്.
റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.
ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.