Kochi-Dubai ship
കൊച്ചിയില്‍നിന്ന് ദുബൈയിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസുകള്‍ക്ക് ഏജന്‍സികളായി വൈകാതെ സര്‍വീസ് തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് ഏജന്‍സികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
12 കോടിയാണ് ഇതിനായി ആദ്യഘട്ടത്തില്‍ ചെലവിടുന്നതെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ 12 ടണ്‍ വരുന്ന മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി