കൊച്ചി-ലണ്ടൻ നേരിട്ടുള്ള വിമാന സർവീസ് മാർച്ച് മുതൽ നിർത്തലാക്കുന്നു

പീക്ക് സീസണിൽ ഒരു യാത്രയ്ക്കായി ഒരാൾക്ക് ₹1 ലക്ഷം വരെ ചെലവ് വരാം. നാലംഗ കുടുംബത്തിന് ₹4 ലക്ഷത്തിലധികം ചെലവാകും. ട്രാൻസിറ്റ് ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഈ തുക ഇനിയും കൂടും

author-image
Prana
New Update
flight

എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ നേരിട്ടുള്ള വിമാന സർവീസ് മാർച്ച് മുതൽ നിർത്തലാക്കുന്നു. നിലവിൽ ആഴ്ചയിൽ മൂന്ന് തവണ പ്രവർത്തിക്കുന്ന സർവീസ് അവസാനിക്കുന്നതോടെ യു.കെ മലയാളികൾ പ്രതിസന്ധിയിലാകും. ഇതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ ഭാരിച്ചതാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ യാത്രയിലെ താമസം ഒഴിവാക്കാനും ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയുള്ള ബുദ്ധിമുട്ടകൾ ഒഴിവാക്കാനും പ്രായമായവർ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിട്ടുള്ള വിമാനങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത്. എങ്കിൽ വിമാനം റദ്ദാക്കുന്നതോടെ, മലയാളി യാത്രക്കാർ ദുബായ്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ഫ്ലൈറ്റുകൾ ആശ്രയിക്കേണ്ടി വരും. ഇത് യാത്രാ ചെലവും സമയം കൂടുന്നതിനും കാരണമാകും. പീക്ക് സീസണിൽ ഒരു യാത്രയ്ക്കായി ഒരാൾക്ക് ₹1 ലക്ഷം വരെ ചെലവ് വരാം. നാലംഗ കുടുംബത്തിന് ₹4 ലക്ഷത്തിലധികം ചെലവാകും. ട്രാൻസിറ്റ് ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഈ തുക ഇനിയും കൂടും. പുതിയ തീരുമാനം യു.കെ പ്രവാസികളുടെയും ബിസിനസ് യാത്രക്കാരുടെയും പ്രധാന കണക്റ്റിവിറ്റി ലിങ്ക് നഷ്ടപ്പെടുത്തും.ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (UUKMA) ഓൺലൈൻ ഒപ്പുശേഖരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എംപി ഹൈബി ഈഡൻ രംഗത്തെത്തി. "സർവീസ് തുടരുമെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യയ്ക്ക് നിർദ്ദേശങ്ങൾ നൽകും" എന്ന ആവശ്യം കേരളത്തിലെ യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

flight