/kalakaumudi/media/media_files/2025/09/30/screenshot-2025-09-30-at-14-39-58-mla-uma-thomas-opens-eyes-moves-limbs-slight-improvement-in-health-condition-after-fall-from-stage-2025-09-30-14-40-50.png)
തൃക്കാക്കര : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം മൂലം കാക്കനാട് സിവിൽ ലൈൻ റോഡും പരിസര പ്രദേശങ്ങളും തകർന്നതടക്കം ഗുരുതര പ്രശ്നങ്ങൾ അടിയന്തര ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഉമാ തോമസ് എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചു.
ഒന്നര വർഷത്തിലേറെയായി മെട്രോ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലും, മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മെട്രോ എംഡി ഉറപ്പ് നൽകിയിട്ടും ഒരു റോഡും ഗതാഗതയോഗ്യമാക്കിയിട്ടില്ലെന്ന് സഭയിൽ എം.എൽ.എ. വിമർശിച്ചു.റോഡുകളുടെ മോശം അവസ്ഥ കാരണം പ്രദേശത്ത് ദിനംപ്രതി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായു, ചെറുതും വലുതുമായ അപകടങ്ങൾ പതിവായി സംഭവിക്കുന്നുവെന്നും, സഹകരണ ആശുപത്രിയിലെ ഒരു ജീവനക്കാരിയുടെ മരണവും ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ മൂലം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മെട്രോ നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് ലൈനുകൾ നിരന്തരം പൊട്ടുന്നതോടെ മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ജല വിതരണം നടക്കുന്നതെന്നും, വാട്ടർ അതോറിറ്റിയുമായി യാതൊരു ഏകോപനവും ഇല്ലാത്തതിനാലാണ് ഈ അവസ്ഥ.അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മൂലം മറ്റു റോഡുകളും തകർന്നിരിക്കുകയാണെന്നും, ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച ചില റോഡുകൾ കോൺക്രീറ്റ് ഇട്ട് “വഞ്ചി” പോലെയാക്കിയതായി എംഎൽഎ പരിഹസിച്ചു.
ജനങ്ങളുടെ ദുരിതം ഇനി സഹിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണെന്നും, സർക്കാരും ബന്ധപ്പെട്ട ഏജൻസികളും അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉറപ്പാക്കണമെന്നുമാണ് ഉമ തോമസ് നിയമസഭയിൽ ആവശ്യപ്പെട്ടു.