ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസ്, യാത്ര ചെയ്തവര്‍ 2 ലക്ഷം കടന്നു, ദിവസവും യാത്രക്കാരുടെ എണ്ണം കൂടുന്നു

ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന്  വലിയ കുതിപ്പ്. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3,102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്.

author-image
Shyam Kopparambil
New Update
government to cut down the proposed route of thiruvananthapuram metro



തൃക്കാക്കര: ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വീസ് കൂടി ആരംഭിച്ചതോടെ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന്  വലിയ കുതിപ്പ്. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3,102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്. ജനുവരി 16 മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സര്‍വീസില്‍ ഇതേവരെ 2,05,854 പേര്‍ യാത്ര ചെയ്തു.

ഏറ്റവും ഒടുവില്‍ സര്‍വീസ് ആരംഭിച്ച ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 773 പേര്‍ യാത്ര ചെയ്യുന്നു. ഇതേവരെ ഈ റൂട്ടില്‍  8,573  പേര്‍ യാത്ര ചെയ്തു. സര്‍ക്കുലര്‍ റൂട്ടില്‍ മൂന്ന് ബസുകളാണ് സര്‍വീസ് നടത്തുന്നത്. മാര്‍ച്ച് 19 ന് തുടങ്ങിയ സര്‍വീസില്‍ ആദ്യ ആഴ്ച 1,556 പേരാണ് യാത്ര ചെയ്തത്.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെ 5,415 പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ ഹൈകോർട്ട് റൂട്ടിൽ രണ്ടര ഇരട്ടി വർധനയാണ് ഉണ്ടായത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍  ഇപ്പോള്‍ പ്രതിദിനം ശരാശരി 1,350ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതേവരെ ഈ റൂട്ടില്‍ 1,02,564 പേര്‍ യാത്ര ചെയ്തു.

kochi kochi metro