സാങ്കേതിക തകരാര്‍; കൊച്ചി മെട്രോ സേവനം തടസപ്പെട്ടു

മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാര്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്.

author-image
Biju
New Update
metro

കൊച്ചി: കൊച്ചി മെട്രോയില്‍ പ്രതിസന്ധി. രാവിലെ കലൂരില്‍ വച്ച് ട്രെയിന്‍ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം. ഇതുമൂലം സര്‍വീസുകള്‍ തടസപ്പെട്ടു. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിന്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റി പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിക്കുന്നത്. ഇന്ന് രാവിലെ 8 മണി മുതലാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ നീങ്ങി തുടങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാര്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്. എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. സാങ്കേതിക പ്രശ്‌നം നേരിട്ട ട്രെയിന്‍ മെട്രോ മുട്ടീ യാര്‍ഡില്‍ എത്തിയാല്‍ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തില്‍ സര്‍വീസ് തുടരുമെന്നാണ് കെഎംആര്‍എല്‍ അറിയിക്കുന്നത്.