യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കൊച്ചി മെട്രോ

കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇതോടെയാണ് അധിക സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചത്.

author-image
anumol ps
New Update
kochi metro

kochi metro

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കൂടുതല്‍ സര്‍വീസുകളും ആരംഭിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഇതോടെയാണ് അധിക സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചത്.

2024 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെയുള്ള 1.64 കോടി പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ജൂലൈ 1 മുതല്‍ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയില്‍ സഞ്ചരിച്ചു. ഈ സാഹചര്യത്തില്‍ 2 ട്രെയിനുകള്‍ കൂടി അധികമായി ഓടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. ജൂലൈ 15 മുതല്‍ ഇതനുസരിച്ച് 12 ട്രിപ്പുകള്‍ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ടു ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവില്‍ 7 മിനിറ്റും 45 സെക്കന്‍ഡുമാണ്. രണ്ടു ട്രെയിനുകള്‍ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പു സമയം 7 മിനിറ്റായി കുറയും.

kochi metro