കൊച്ചി- മുസിരിസ്ബിനാലെ ആറാം പതിപ്പ് നാളെ മുതൽ

ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 5.30 ന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ഉദ്ഘാടനചടങ്ങിനുശേഷം ശങ്കട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും.

author-image
Devina
New Update
musiris


കൊച്ചി:  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് നാളെ കൊടി ഉയരും. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിൽ ഉച്ചയ്ക്ക് 12 ന് മാർഗി രഹിതകൃഷ്ണദാസിന്റെ തായമ്പകയോടെയാണ് ബിനാലെ പതാക ഉയർത്തുക.

 ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 5.30 ന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 
ഉദ്ഘാടനചടങ്ങിനുശേഷം ശങ്കട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും.

കലാകാരനായ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്‌പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര  പ്രദർശനത്തിൽ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

 സ്റ്റുഡന്റസ് ബിനാലെ സമാന്തര പ്രദർശനങ്ങൾ ഇൻവിറ്റേഷൻസ്, മലയാള കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും ബിനാലെയുടെ ഭാഗമായി നടക്കും. 2026 മാർച്ച് 31 ന് സമാപിക്കും.

ജനപങ്കാളിത്തമാണ് കൊച്ചി ബിനാലെയുടെ സവിശേഷതയെന്നും ഇത്തവണ 29 വേദികളിലായി വിപുലമായ രീതിയിലാണ് കലാപ്രദർശനങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും കെബിഎഫ് ചെയർപഴ്‌സൺ ഡോ.വി.വേണു കെഎംബിപ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണിതോമസ് മറിയം റാം എന്നിവർ പറഞ്ഞു.