/kalakaumudi/media/media_files/2025/02/27/FivqmUPKaVTY0tX0ezWI.jpg)
കൊച്ചി: കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫില്‍ വന്‍ തീപ്പിടിത്തം. സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്. പിന്നാലെ ഇത് ക്യൂ - 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു. കൊച്ചിയിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീ കൂടുതലിടത്തേക്ക് പടര്‍ന്നിട്ടില്ലെന്നും ജില്ല ഫയര്‍ ഓഫിസര്‍ കെ ഹരികുമാര്‍ പറഞ്ഞു. തീ പടര്‍ന്ന സമയത്ത് തന്നെ തീ അണയ്ക്കാനായി. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണം തുടരുമെന്നും കെ ഹരികുമാര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
