കൊച്ചിയിലെ സ്ഥാപനത്തിലെ അതിക്രൂര പീഡന ദൃശ്യം വ്യാജമെന്ന് പകര്‍ത്തിയതെന്ന് യുവാക്കള്‍

കൊച്ചിയിലെ സ്ഥാപനത്തില്‍ നടന്നത് തൊഴില്‍ പീഡനമല്ലെന്നും ദൃശ്യങ്ങള്‍ വ്യാജമെന്നും അവയിലുള്ള യുവാക്കള്‍ പ്രതികരിച്ചു. സ്ഥാപനത്തില്‍ മുമ്പ് കൊടിയ പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ജീവനക്കാരന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

author-image
Akshaya N K
New Update
cochin

വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി മുട്ടിലിഴയിച്ച് നാണയങ്ങള്‍ നക്കിയെടുപ്പിക്കുന്ന തരത്തില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമെന്നും, നടന്നത് തൊഴില്‍ പീഡനമല്ലെന്നും അവയിലുള്ള യുവാക്കള്‍ പ്രതികരിച്ചു. തൊഴില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലും തൊഴില്‍ പീഡനമല്ലെന്നാണ് പ്രാഥമിക സ്ഥിതീകരണം. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന യുവാക്കളില്‍ നിന്ന് മൊഴികളെടുത്ത അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് വന്നത്. ചില വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണ് തൊഴില്‍ പീഡന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് പറയുന്നു.

എന്നാല്‍ ത്തില്‍
രാത്രി വില്‍പ്പന കഴിഞ്ഞ് എത്തുമ്പോഴുള്ള മീറ്റിംഗിലാണ് ഇത്തരം പീഡനങ്ങള്‍ അരങ്ങേറുക എന്ന് അയാള്‍ പറഞ്ഞു. ഇതിനുപുറമെ വാഗ്ദാനം ചെയ്ത തുക ഒരിക്കലും കമ്പനി നല്കിയിട്ടില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

 

 

harassment workplace harassment kochi