കൊല്ലം: മൈനാഗപ്പള്ളിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക ദാരുണമായി കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കേസില്‍ വാഹനമോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (29), സുഹൃത്തും വനിതാ ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീക്കുട്ടി നെയ്യാറ്റിന്‍കര സ്വദേശിയാണ്. കോയമ്പത്തൂരില്‍ നിന്നാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. അടുത്തിടെയാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.
കരുനാഗപ്പള്ളി റെയില്‍വെ ഗേറ്റിനു സമീപമാണ് ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ പതിവായ മദ്യസല്‍ക്കാരം നടത്താറുണ്ടെന്നാണ് വിവരം. വിവാഹ മോചിതയാണ് ശ്രീക്കുട്ടി.
തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് അജ്മലായിരുന്നു. ശ്രീക്കുട്ടി പിന്നിലെ സീറ്റിലായിരുന്നു എന്നാണ് വിവരം. കേസില്‍ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. ഇവര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
മനപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മല്‍.