മുന്നണിയിലെ ധാരണപ്രകാരമാണ് രാജി

കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു.

author-image
Biju
New Update
adr

Prasanna

കൊല്ലം: കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു. 

പലവട്ടം ഇക്കാര്യം മുന്നണിയില്‍ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങള്‍ സിപിഐ അംഗങ്ങള്‍ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി.

kollam