/kalakaumudi/media/media_files/2025/11/21/kollam-2025-11-21-15-18-11.jpg)
കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പാചക ഗ്യാസില്‍ നിന്ന് തീ പടര്‍ന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം നടത്തുകയാണ്. രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പാചകത്തിനുള്ള ഗ്യാസ് പടര്‍ന്നാണ് അപകടം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഉടന്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടു.
അതിനാല്‍ കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണച്ചത്. ബോട്ടുകള്‍ സെന്റ് ജോര്‍ജ് തുരുത്തില്‍ ചെന്ന് അടിഞ്ഞിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
