കൊല്ലം ഇനി ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ്: അനുമതിയായി

അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും.ഫോറിനേഴ്സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന്റെ ചുമതല.

author-image
Prana
New Update
home mini

Kollam

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും.ഫോറിനേഴ്സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന്റെ ചുമതല. ഇത് സംബന്ധിച്ചുള്ള പ്രത്യേക ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതിയ അംഗീകാരത്തോടെ രാജ്യാന്തര കപ്പല്‍ ഗതാഗതത്തില്‍ കൊല്ലം ശ്രദ്ധേയ ഇടമായി മാറും. ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്ക് കപ്പലുകള്‍ക്കും യാത്രാ കപ്പലുകള്‍ക്കുമായി രണ്ട് വാര്‍ഫ് ഉണ്ട്.178 മീറ്റര്‍ ആണ് ചരക്ക് കപ്പലുകള്‍ക്കുള്ള ബര്‍ത്ത്. യാത്രാ കപ്പല്‍ അടുക്കുന്നതിനുള്ള വാര്‍ഫിന് 101 മീറ്റര്‍ നീളമുണ്ട്. യാത്രാക്കപ്പല്‍ അടുക്കുന്ന വാര്‍ഫ് 175 മീറ്ററായി വര്‍ധിപ്പിക്കാനും ഒമ്പത് മീറ്റര്‍ ഡ്രാഫ്റ്റ് യാനങ്ങള്‍ അടുക്കാനുള്ള സൗകര്യം ഒരുക്കാനും ലക്ഷ്യമുണ്ട്. 7.5 മീറ്റര്‍ വരെ ആഴമുണ്ട്. 6000 മുതല്‍ 7000 വരെ ടണ്‍ ഭാരവുമായി എത്തുന്ന കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയും.ചരക്കുകള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി 40 അടി കണ്ടെയ്നര്‍ ഹാന്‍ഡ്ലിങ് ക്രയിനിന് പുറമെ അഞ്ച് ടണ്‍ മൊബൈല്‍ ക്രയിനും ഉണ്ട്. ഫോര്‍ക്ക് ലിഫ്റ്റ്, വെയ്റ്റിങ് മെഷീന്‍ വെസല്‍, ട്രാഫിക് മോണിറ്റര്‍ സിസ്റ്റം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ശ്രമഫലമായാണ് തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചത്. Kollam

 

kollam