/kalakaumudi/media/media_files/2025/11/21/kollam-fire-2025-11-21-07-41-07.jpg)
കൊല്ലം: കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആല്‍ത്തറമൂടില്‍ വന്‍ തീപിടിത്തം. നാല് വീടുകള്‍ക്ക് തീപിടിക്കുകയും ഇവ പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ച്ചു. ആളപായമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
